സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിലേക്ക് സമർപ്പിക്കേണ്ട ക്ലെയിം നടപടികൾ ഉടൻ തന്നെ പൂർത്തീകരിക്കുന്നതിന് കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. നടപടികൾ പൂർത്തീകരിക്കാത്ത മുൻ അപേക്ഷകളിൽ നടപടി നവംബർ 10 നകവും ഒക്ടോബറിൽ ഉണ്ടായ കൃഷി നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാര അപേക്ഷകളിൽ നടപടി 30 ദിവസത്തിനകവും പൂർത്തിയാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാവിയിലും നഷ്ടപരിഹാര അപേക്ഷകളിൽ ഒരു മാസത്തിനകം വകുപ്പ് നടപടി പൂർത്തികരിക്കും.
