അഞ്ചൽ – അഞ്ചൽ വില്ലേജിൽ പനച്ചിവിള ഗുരുമന്ദിരത്തിനു സമീപം വച്ച് ബൈക്കിൽ യാത്ര ചെയ്തുവന്നിരുന്ന അയിരൂർ വില്ലേജിൽ വർക്കല മുറിയിൽ പാളയംകുന്നു എന്ന സ്ഥലത്തു മുത്തൻവിള വീട്ടിൽ ഉദയകുമാർ മകൻ 31 വയസുള്ള റിജിൻ എന്നയാളെ കാറിൽ വന്നു തടഞ്ഞുനിർത്തി കൊടുവാൾ കൊണ്ട് വെട്ടിയും കമ്പു കൊണ്ട് അടിച്ചും വധശ്രമം നടത്തിയ കേസിലെ പ്രതികളായ ഇടമുളക്കൽ വില്ലേജിൽ പനച്ചിവിള എന്ന സ്ഥലത്തു ചെറുകര പുത്തൻ വീട്ടിൽ തമ്പാൻ മകൻ 38 വയസുള്ള ആൻഡ്രിൻ , ഇടമുളക്കൽ വില്ലേജിൽ പനച്ചിവിള എന്ന സ്ഥലത്തു ചിഞ്ചു ഭവനത്തിൽ സോമരാജൻ മകൻ 28 വയസുള്ള ബാബുക്കുട്ടൻ , ഇടമുളക്കൽ വില്ലേജിൽ പനച്ചിവിള എന്ന സ്ഥലത്തു റിനീഷ് മൻസിലിൽ ഹമീദ് മകൻ 33 വയസ്സുള്ള റിനീഷ് , കോട്ടക്കൽ വില്ലേജിൽ ശ്രീനിലയം വീട്ടിൽ ശ്രീധരൻ ആചാരി മകൻ 38 വയസ്സുള്ള ശ്രീധർഷ് എന്നിവരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.
