പാലക്കാട്: പല തലത്തിൽനിന്ന് ഏതാണ്ട് ഒരേസമയം രൂപപ്പെട്ട മർദങ്ങൾ അന്തരീക്ഷത്തിലുണ്ടാക്കിയ സങ്കീർണ സാഹചര്യത്തിന്റെ തീവ്രത അയഞ്ഞു. ബംഗാൾ ഉൾക്കടലിലേയും അറബിക്കടലിലേയും ന്യൂനമർദങ്ങളും ദുർബലമായി തുടങ്ങി. രണ്ടു ദിവസത്തിനകം കാലവർഷം കേരളത്തിന്റെ അന്തരീക്ഷത്തിൽനിന്നു പിൻവാങ്ങുമെന്നാണ് നിഗമനം. കാർമേഘപടലങ്ങൾ തെക്കൻ ജില്ലകളിൽ പല ഭാഗത്തും ഇപ്പോഴും ശേഷിക്കുന്നുണ്ടെങ്കിലും തീവ്രമഴകൾ ഉണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും മറ്റു ഏജൻസികളുടെയും ഇതുവരെയുള്ള നിരീക്ഷണം.
