കുണ്ടറ : പേരയം വില്ലേജിൽ കുമ്പളം എന്ന സ്ഥലത്തു എഫ് ആർ കോട്ടേജിൽ ജോയ് ആന്റണി മകൻ 34 വയസ്സുള്ള റിജിനെ പാറകൊണ്ടു തലയ്ക്കു എറിഞ്ഞു പരിക്കേൽപ്പിച്ച ശ്രമിയ്ക്കുകയും ആയതിൽ വച്ച് ആവലാതിക്കാരന്റെ തള്ള വിരൽ മുറിഞ്ഞു തൂങ്ങിയും കൈപ്പത്തിയ്ക്കു സാരമായ പൊട്ടൽ സംഭവിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പേരയം വില്ലേജിൽ കുമ്പളം എഫ് ആർ കോട്ടേജിൽ ജോയ് ആന്റണി മകൻ ഫിജിൻ ജോയ് 36 വയസ്സ് കുണ്ടറ പോലീസ് അറസ്റ് ചെയ്തു. ടിയാന്മാരുടെ വീട്ടിലേക്കുള്ള വഴിയിൽ പാറ ഇറക്കിയത് സംബന്ധിച്ചുള്ള തർക്കമാണ് വിരോധ കാരണം.
