കൊട്ടാരക്കര : നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കടത്തിണ്ണയിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തിൽ നിന്നുമാണ് കാണാതായത്. രാത്രിയിൽ സമീപത്തെ തോട്ടിൽ ഫയർ ഫോഴ്സ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശക്തമായ മഴ ഇന്നലെ രാത്രി മുതൽ പെയ്തു കൊണ്ടിരിക്കുകയാണ്. ഈ കുട്ടിയുമായി ഇവർ ക്യാമ്പ് ചെയ്ത കടയുടെ സമീപത്തുകൂടെ വലിയ തോട് ഉണ്ട്. ഈ കുട്ടി രാത്രിയിൽ മാതാപിതാക്കൾ അറിയാതെ നടന്ന് ഈ തോട്ടിൽ വല്ലതും അകപ്പെട്ടു പോയോ എന്ന സംശയത്തിൽ ഫയർഫോഴ്സ് തിരച്ചിൽ നടത്തുകയാണ്.
