കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകള്‍ വായ്പ കുടിശ്ശികയുടെ പേരില്‍ സര്‍ഫാസി നിയമം ഉപയോഗിച്ച് ഒഴിപ്പിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ദിശ യോഗം. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ടും ചെലവും യഥാസമയം സമര്‍പിച്ച് കേന്ദ്രവിഹിതം ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കും.
