കൊട്ടാരക്കര : പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ബ്ലഡ് ഡൊണേഷൻ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്നു. ഒരു വർഷത്തിനുള്ളിൽ ആയിരം പേർക്ക് രക്തദാനം നടത്തിയ കൂട്ടായ്മയെ നഗരസഭാ ചെയർമാൻ സർട്ടിഫിക്കറ്റ് നല്കി ആദരിച്ചു. ആശുപത്രി സൂപ്രണ്ട്ഡോ. കെ ആർ സുനിൽകുമാർ അദ്ധ്യഷത വഹിച്ചു. അഡ്മിസ്ട്രേഷൻ ഓഫീസർ ബാബു സുൾഫിക്കർ ,കൂട്ടായ്മ അഡ്മിൻമാരായ ഷിബു പാപ്പച്ചൻ, വിനോദ് JP, സഫർ, ആമിർ, ശ്രീക്കുട്ടൻ, നഴ്സിംഗ് സൂപ്രണ്ട് രാജാമണി, പി എച്ച് എൻ രമണി, ബ്ലഡ് ബാങ്ക് ജീവനക്കാരായ ഹേമബിന്ദു, സുമാദേവി, തുടങ്ങിയവർ പങ്കെടുത്തു.
