കൊട്ടാരക്കര : ജനക്ഷേമത്തിനും ദേശ ക്ഷേമത്തിനും വേണ്ടിയുള്ള സർവ്വൈശ്വര്യ പൂജ ഇഞ്ചക്കാട് തേവർകുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്നു. ആചാര്യൻ ശ്രീ കൈനകരി രമേശന്റെ മുഖ്യ കാർമ്മികത്വത്തിൽ നവരാത്രി മണ്ഡപത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് ദിനേഷ് മംഗലശ്ശേരി, സെക്രട്ടറി കൃഷ്ണകുമാർ, ഭാരവാഹികളായ രതീഷ് കുമാർ, പി.ആർ. ജയശ്രീ, ഗോപിനാഥൻ പിളള, അപ്പുക്കുട്ടൻ പിളള, ,അഭിജിത്ത് പോറ്റി,ബിനു, രാജീവ്, മോഹനൻ പോറ്റി, വിജയധരൻ പിള്ള എന്നിവർ നേതൃത്വം നൽകി.
