തിരുവന്തപുരം : മംഗലപുരത്ത് ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഉപയോഗിച്ച എസ് ഐക്ക് സസ്പെൻഷൻ. ചാത്തന്നൂർ എസ് ഐ ജ്യോതി സുധാകറിനെയാണ് സസ്പെൻറ് ചെയ്തത്. മംഗലപുരം എസ്ഐ ആയിരിക്കെയാണ് മരിച്ച അരുണ്‍ റെജിയുടെ ഫോണ്‍ ജ്യോതി സുധാകർ കൈവശപ്പെടുത്തിയത്. ഫോൺ യുവാവിൻ്റെ ബന്ധുക്കൾക്ക് കൈമാറാതെ എസ് ഐ ഔദ്യോഗിക സിം കാർഡ് ഇട്ട് ഉപയോഗിക്കുകയായിരുന്നുവെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. ഇയാളില്‍ നിന്ന് ഫോൺ പിടിച്ചെടുത്തു.ജ്യോതി സുധാകർ മംഗലപുരം എസ് ഐ ആയിരിക്കെ ആയിരുന്നു സംഭവം. ട്രെയിന്‍ തട്ടി മരിച്ച അരുണ്‍ റെജിയുടെ കുടുംബം ഫോണ്‍ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ചാത്തനൂരില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെയാണ് ജ്യോതി സുധാകർ തന്റെ ഔദ്യോഗിക സിം കാർഡ് ഇട്ടുകൊണ്ട് മരിച്ച അരുണിന്റെ ഫോണ്‍ ഉപയോഗിക്കുന്നതായി വ്യക്തമായത്. തുടർന്ന് ഇയാളെ സർവ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.കഴിഞ്ഞ ജൂൺ 18 നാണ് അരുൺ ജെറി ട്രെയിൻ തട്ടി മരണപ്പെട്ടത്. ഇദ്ദേഹത്തിൻറെ ഫോണാണ് ഔദ്യോഗിക സിം കാർഡ് എസ്ഐ ഉപയോഗിച്ചത്. ഫോൺ കാണാനില്ലെന്ന് അരുണിൻറെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. നിലവില്‍ ചാത്തന്നൂർ എസ്ഐ ആയ ജ്യോതി സുധാകർ മംഗലപുരം സ്റ്റേഷനിൽ ജോലി ചെയ്യവെ ഫോൺ കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. അരുൺ ജെറിയുടെ ഇൻക്വസ്റ്റ് നടത്തുമ്പോഴാണ് എസ്ഐ ഫോണെടുത്തതെന്നാണ് വിവരം.
