കുണ്ടറ : നിരവധി കേസുകളിൽ പ്രതിയായ വൈശാഖ് വധശ്രമത്തിനും , പിടിച്ചു പറി കേസിലേക്കും എഴുകോൺ, കുണ്ടറ പോലീസ് സ്റ്റേഷനുകളിലെ മോഷണം , കഞ്ചാവ് കടത്ത് , കൊലപാതക ശ്രമം, എന്നീ നിരവധി കേസിലെ പ്രതിയായ നെടുമ്പായി കുളം ചരുവിള പടിഞ്ഞാറ്റതിൽ വൈശാഖ് എഴുകോൺ പോലീസിന്റെ പിടിയിൽ. പൊതുപ്രവർത്തനായ നെടുമ്പായി കുളത്ത് ചെട്ടിയാരഴികത്ത് വീട്ടിൽ ഷംസുദീനെ ദേഹോപദ്രവം ഏൽപ്പിച്ചതിനും, ചീരങ്കാവിൽ കരമ്പിൻ ജ്യൂസ് കച്ചവടം നടത്തിവന്ന അമീർസിദ്ധിക്ക്(18) നെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചതിനും എഴുകോൺ പോലീസ് കേസ് എടുത്തു. ISHO T. S. ശിവപ്രക്രശ് ന്റെ നേത്യത്വത്തിൽ എസ് ഐ മാരായ അനീസ് . A, ജയചന്ദ്രൻ .R ,K. ഉണ്ണികൃഷ്ണ പിള്ള , ജയപ്രകാശ്, ASI സൻജീവ് , SP0 ശ്രീജേഷ്, ശിവകുമാർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
