എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു റാങ്ക് പട്ടിക പ്രകാശനം ചെയ്തു. എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ 73977 വിദ്യാർത്ഥികളിൽ 51031 പേർ യോഗ്യത നേടുകയും 47629 പേരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ഇതിൽ 24143 പെൺകുട്ടികളും 23486 ആൺകുട്ടികളുമുണ്ട്.
