സംസ്ഥാന ബാലാവകാശ കമ്മീഷൻ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കാൻ വിവിധ വകുപ്പുകൾ ശ്രദ്ധിക്കണമെന്ന് ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ പറഞ്ഞു. കമ്മീഷന്റെ എക്സിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിന് ഉത്തരവുകൾ നടപ്പാക്കുന്നതിൽ തീരുമാനമെടുക്കാനുള്ള വകുപ്പുകളുടെ കാലതാമസം ഒഴിവാക്കണം. വിദ്യാഭ്യാസത്തിനുളള കുട്ടികളുടെ അവകാശ നിയമവുമായി ബന്ധപ്പെട്ട് പൂജപ്പുര എസ്.സി.ഇ.ആർ.ടി ഓഡിറ്റോറിയത്തിൽ നടന്ന കർത്തവ്യവാഹകരുടെ സംസ്ഥാനതല യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
