മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ സമർപ്പിക്കുന്ന പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പരാതിപരിഹാര സെല്ലിന് റേറ്റിംഗ് നൽകുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും പരാതിപരിഹാര സംവിധാനത്തിന്റെ അവലോകനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതികളിൽ കൃത്യവും ശരിയുമായ തീരുമാനമാവണം ഉണ്ടാകേണ്ടത്. തീർപ്പാക്കിക്കഴിഞ്ഞ പരാതിയുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. മറ്റു വഴികൾ ഇല്ലാത്തതിനാലാണ് പരാതി സമർപ്പിക്കേണ്ടി വരുന്നത്. അതുകൊണ്ടു പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.