ട്രാവൻകൂർ-കൊച്ചി പബ്ലിക് ഹെൽത്ത് ആക്ടും മലബാർ പബ്ലിക് ഹെൽത്ത് ആക്ടും ഏകോപിപ്പിച്ച് സംസ്ഥാനത്ത് പുതിയൊരു പബ്ലിക് ഹെൽത്ത് ആക്ട് രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജ് പറഞ്ഞു. കോവിഡ് 19ന്റെ ഭാഗമായി കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ വാർ റൂമിന്റെ വിപുലീകരിച്ച, ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീരോഗങ്ങൾ തടയുന്നതിനായി സർക്കാർ തലത്തിൽ ക്യാംപെയിൽ സംഘടിപ്പിക്കുമെന്നും സാങ്കേതിക വിദ്യയുടെയും നവീന ആശയങ്ങളുടെയും സമന്വയമാണ് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററെന്നും മന്ത്രി പറഞ്ഞു.
