സന്നദ്ധ രക്തദാനത്തിനായി കൂടുതൽ പേർ മുന്നോട്ട് വരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാവുന്നതാണ്. മടികൂടാതെ കൂടുതൽ സ്ത്രീകളും സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണം. സംസ്ഥാനത്ത് പ്രതിവർഷം ആവശ്യമായി വരുന്ന രക്തത്തിൽ സന്നദ്ധ രക്തദാനത്തിലൂടെ ഇപ്പോൾ ലഭിക്കുന്നത് 84 ശതമാനമാണ്. ഇത് 100 ശതമാനത്തിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
