സംസ്ഥാനത്ത് വന്യജീവി വാരാഘോഷത്തിന് ശനിയാഴ്ച (02.10.2021) തുടക്കമാകും. പാലക്കാട് അരണ്യഭവന്‍ കോംപ്ലക്സില്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന് അധ്യക്ഷനായിരിക്കും. എ.പ്രഭാകരന് എംഎല്‍എ, വി.കെ.ശ്രീകണ്ഠന് എം.പി എന്നിവര്‍ വന്യജീവി സംരക്ഷണ സന്ദേശം നല്‍കും.
