സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിക്ക് കീഴില്‍ വരുന്ന ഓരോ വര്‍ഷവും ഒരു ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് അമ്പലപ്പുഴ ആമയിടയില്‍ നിര്‍മിച്ചുനല്‍കിയ 45 വീടുകളുടെ താക്കോല്‍ കൈമാറല്‍ കര്‍മം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാര്‍ ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. ഈ സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളില്‍ 12,067 വീടുകള്‍ നിര്‍മിച്ച് നല്‍കാനായി. അര്‍ഹരായ എല്ലാ ഭവനരഹിതര്‍ക്കും സ്വന്തമായി വീടുകള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
