നവകേരളത്തിലേക്കുള്ള പ്രയാണത്തിന്റെ ദിശയും വേഗവും തീരുമാനിക്കാന്‍ ശേഷിയുള്ളവയായി കേരളത്തില്‍ നടത്തപ്പെടുന്ന ഗവേഷണങ്ങള്‍ വികസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കൈരളി റിസര്‍ച്ച് അവാര്‍ഡ് ദാനചടങ്ങ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉത്പാദനമേഖലയിലെ വളര്‍ച്ചയും അങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന അധികവിഭവത്തിന്റെ നീതിയുക്തമായ വിതരണവും അടങ്ങുന്നതാണ് നവകേരള സങ്കല്പം. സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സാമൂഹിക നീതി ഉറപ്പാക്കുകയും ചെയ്യണം. കേരളം എത്രമാത്രം സവിശേഷമായാണ് ഉന്നതവിദ്യാഭ്യാസ മേഖലയെ നോക്കിക്കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലുള്ള കൈരളി ഗവേഷക അവാര്‍ഡുകള്‍. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.