കോട്ടയം: ജില്ലയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി വ്യാപകമാക്കുന്നതിന് ഹോർട്ടികൾച്ചർ മിഷൻ തയാറെടുപ്പ് ആരംഭിച്ചു. ഈ വർഷംനൂറേക്കർ സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കൊഴുവനാൽ, കൂരോപ്പട, വാഴൂർ എന്നിവിടങ്ങളിലായി 20 ഏക്കറിൽ കൃഷി ആരംഭിച്ചു.
ഏറ്റവുമധികം ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നത് പാലായിലാണ്. എട്ട് ഏക്കറിലധികം സ്ഥലത്താണ് കൃഷിയുളളത്. ശാസ്ത്രീയമായ രീതിയിൽ ജൈവകൃഷിയാണ് നടപ്പാക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത നഴ്സറികളിൽ നിന്നുള്ള തൈകളാണ് ഉപയോഗിക്കുന്നത്.