കുണ്ടറ : പേരയം ദേവീ ക്ഷേത്രത്തിന് സമീപം കോയിക്കൽശേരി വീട്ടിൽ ഉത്തമൻ മകൻ വിഷ്ണുവിനെ (28) ആണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ (29.09.2021) രാത്രി 9. 30 മണിയോടെ പേരയം ദേവീ ക്ഷേത്രത്തിനു സമീപം കോയിക്കൽശ്ശേരി വീട്ടിൽ അതിക്രമിച്ചു കയറി മോഹനനെയും ഭാര്യ അംബികയും അമ്മയെയും ദേഹോപദ്രവം ഏൽപ്പിക്കുകയും വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ അടിച്ചു തകർക്കുകയും ചെയ്തു. മോഹനനോടും കുടുംബത്തോടുമുള്ള പ്രതിയുടെ മുൻ വിരോധമാണ് അതിക്രമത്തിന് കാരണം. മോഹനൻ്റെ ഭാര്യ അംബികയുടെ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
