കോട്ടയം: ഗ്രാമീണമേഖലയിൽ കൂടുതൽ ഖര-ദ്രവ്യ മാലിന്യസംസ്ക്കരണ സംവിധാനങ്ങൾ ഒരുക്കി പ്രദേശത്തെ വൃത്തിയുള്ള ഇടങ്ങളാക്കി മാറ്റിയതിന് ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകൾക്ക് ഒ.ഡി.എഫ്. പ്ലസ് പദവി. പൂഞ്ഞാർ, ആർപ്പൂക്കര, അയ്മനം, കടുത്തുരുത്തി, പാറത്തോട്, മുത്തോലി, വാകത്താനം, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, പുതുപ്പള്ളി, കിടങ്ങൂർ, കുറവിലങ്ങാട്, വെച്ചൂർ, വാഴൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ആദ്യഘട്ടത്തിൽ ഒ.ഡി.എഫ് പ്ലസ് പദവിക്ക് അർഹത നേടിയത്.
