പുനലൂർ : കഞ്ചാവ് കൈവശം വച്ചതിന് നാല് യുവാക്കളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പിറവന്തൂർ വെട്ടിത്തിട്ട ആദർശ് ഭവനിൽ അനന്തു (21), പിറവന്തൂർ വാഴത്തോപ്പ് ജിബി നിവാ സിൽ ജിബി (36), ജിതി (33), പിറവന്തൂർ വാവറ വടക്കേതിൽ വീട്ടിൽ മിഥുൻ (27) എന്നിവരാണ് കഞ്ചാവുമായി കാറിൽ യാത്ര ചെയ്യവേ പോലീസ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന KL 08 AR 4004 നമ്പർ ഹോണ്ടാ സിറ്റി കാറും പോലീസ് പിടിച്ചെടുത്തു. ഇവർ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളിൽ പ്രതികളാണ് എന്നും കഞ്ചാവിൻറെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പുനലൂർ എസ്ഐ ശരലാൽ പറഞ്ഞു. അയൽ സംസ്ഥാനത്തുനിന്നും ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ ഇവർക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരുന്നു. എസ് ഐ ശരലാലിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ ഷാജഹാൻ, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, ഗോപകുമാർ, രഞ്ജിത്ത്, അൻസർ എന്നിവർ ചേർന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
