ആലപ്പുഴ: ലോക ഹൃദയ ദിനമായ 29.09.2021ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികൾക്കായി ഹൃദയാഘാത പുനരുജ്ജീവന പരിശീലനം നടത്തും. ജില്ലാ പഞ്ചായത്തിന്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻറെയും അത് ലറ്റികോ ഡി ആലപ്പിയുടെയും നേതൃത്വത്തിലാണ് പരിപാടി.
എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ എച്ച്. സലാം എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.
ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ.എസ്. മോഹൻ, ജനറൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പദ്മകുമാർ, ഹൃദരോഗ വിദഗ്ദ്ധൻ ഡോ.തോമസ് മാത്യു, യൂറോളജി വിഭാഗം മേധാവി ഡോ.എ. നാസർ എന്നിവർ വിഷയാവതരണം നടത്തും.