കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി. ഡിടിപിസി അർബോറെറ്റം റിവർ പെരിയാറിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര പ്രതിസന്ധികളെ തരണം ചെയ്ത് ടൂറിസം മേഖല സജീവമാകുകയാണ്. ആലുവയെ ഒരു മികച്ച ടൂറിസം കേന്ദ്രമായി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ലോഗോ പ്രകാശനവും കയാക്കിങ് ഫ്ലാഗ് ഓഫും ജില്ലാ കളക്ടർ ജാഫർ മാലിക് നിർവ്വഹിച്ചു .
പെരിയാറിൽ ദിനംപ്രതി മാലിന്യം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കഴിയുന്നത്രയും മാലിന്യങ്ങൾ പുഴയിൽ നിന്നും ശേഖരിച്ച് സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കയാക്കിങ് നടത്തിയത്. 16 ബാഗ് പ്ലാസ്റ്റിക്ക് മാലിന്യമാണ് പെരിയാറിൽ നിന്നും ശേഖരിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക്കുകൾ പ്ലാനറ്റ് എർത്തിൽ പുന:ചംക്രമണത്തിന് നൽകി.