കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. നിയമാനുസൃതമായ എല്ലാം അനുവദിച്ചു നൽകും. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാനും സർക്കാർ തയാറെടുക്കുകയാണ്. ഇത്തരത്തിൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 111 പഴയ നിയമങ്ങൾ റദ്ദുചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
