കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനയില്‍ ആറ് കേസുകള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ചവറ, കെ. എസ.് പുരം, തഴവ, തൊടിയൂര്‍, തേവലക്കര, പന്മന, തെക്കുംഭാഗം, ക്ലാപ്പന, നീണ്ടകര, ഓച്ചിറ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസിന് പിഴചുമത്തി. 63 എണ്ണത്തിന് താക്കീത് നല്കി.കൊല്ലത്തെ പൂതക്കുളം, കൊല്ലം കോര്പ്പറേഷന്,തൃക്കരുവ ഭാഗങ്ങളില്‍ 51 കേസുകള്‍ക്ക് താക്കീത് നല്കി.
