കേരളത്തിലെ ഐ. ടി ഹാർഡ് വെയർ ഉത്പാദനം പതിനായിരം കോടി രൂപയിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ഇത് 2500 കോടി രൂപയാണ്. ഇത് സാധ്യമാക്കാൻ കേരളത്തിന്റെ പൊതുതാത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്വകാര്യ ഐ. ടി പാർക്കുകളെ സർക്കാർ പ്രോത്സാഹിപ്പിക്കും. ഇത്തരത്തിൽ നവീന വികാസം മുന്നിൽ കണ്ടാണ് കെ ഡിസ്ക്ക്, ഡിജിറ്റൽ സർവകലാശാല എന്നിവ സർക്കാർ ആരംഭിച്ചത്.
