കൊട്ടാരക്കര: ഒമാനിൽ ജോലി ചെയ്തു വന്നിരുന്ന കൊട്ടാരക്കര സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കലാഭവനിൽ ശിവദാസൻ്റെയും രാധാമണിയുടെയും മകൻ ആർ.എസ്.കിരൺ (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ജിസി കിരണിനെയും മൂത്തമകൾ തനുശ്രീ (8)യെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളയ മകൾ തൻമയ(4) യുടെ പരിക്ക് സാരമുള്ളതല്ല . ഒമാനിലെ സൂറിൽ സ്വകാര്യ സ്ഥാപനത്തിൽ ഫയർ ആൻറ് സേഫ്റ്റി ഓഫീസറായിരുന്നു. ജോലി സംബന്ധമായ ആവശ്യത്തിന് കുടുംബസമേതം യാത്ര ചെയ്യവേ നിസ്വക്കു സമീപമായിരുന്നു അപകടം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
