അടുത്ത അഞ്ചു വര്‍ഷംകൊണ്ട് മൃഗസംരക്ഷണ-ക്ഷീര മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും അതിന്റെ പുരോഗതി വിലയിരുത്താനും കഴിയണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയില്‍ നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ഈ മേലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം തിരുവനന്തപുരം സമേതിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാല് ഉല്പാദനത്തില് കേരളം ഒരുപാട് മുന്നേറി. അന്യസംസ്ഥലങ്ങളില്‍ നിന്ന് പാലെടുക്കുന്നതില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ശിലാസ്ഥാപനം കഴിഞ്ഞ പാല്‍പ്പൊടി ഫാക്ടറിയുടെ പണി ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
