കൊട്ടാരക്കര : എഴുകോൺ പോലീസ് സ്റ്റേഷനിലേക്ക് കൊട്ടാരക്കര നിയോജകമണ്ഡലം ബിജെപിയുടെയും യുവമോർച്ച യുടെയും നേതൃത്വത്തിൽ മാർച്ച് നടത്തുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എഴുകോൺ സിഐ ശിവ പ്രകാശിന് എതിരെ നടപടി എടുക്കുക, കോടതിയലക്ഷ്യം ഉണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക, പോലീസ് സേനയ്ക്ക് ഉള്ളിലെ കാക്കിയിട്ട ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 24 വെള്ളിയാഴ്ച 10 മണിക്ക് മാർച്ച് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും.
