തിരുവനന്തപുരം: വമ്ബിച്ച അധിക സാമ്ബത്തിക ബാധ്യത വരുമെന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ ഇൗ അധ്യയന വര്‍ഷം പുതിയ ബാച്ചുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിെന്റ ഉത്തരവ്. മലപ്പുറം ഉള്‍പ്പെടെ ജില്ലകളില്‍ അധിക ബാച്ചുകള്‍ വേണമെന്ന് ചൂണ്ടിക്കാട്ടി ഹയര്‍ സെക്കന്‍ഡറി വിഭാഗം നല്കിയ റിപ്പോര്‍ട്ട് അവഗണിച്ചാണ് ഉത്തരവ്. സാമ്ബത്തിക ബാധ്യതക്കു പുറമെ പൂര്‍ണതോതില്‍ നേരിട്ടുള്ള ക്ലാസുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യവും നിലവിലുള്ള ബാച്ചുകളില്‍ ആനുപാതിക സീറ്റ് വര്‍ധന നടപ്പാക്കിയതും ചൂണ്ടിക്കാട്ടിയാണ് പുതിയ ബാച്ച് വേണ്ടെന്ന തീരുമാനമെടുത്തത്.
