മത്സ്യവും പച്ചക്കറികളുടേയും കശുവണ്ടിയുടേയും കുരുമുളകിന്റേയും മറ്റു നാണ്യ വിളകളുടെയും കലവറ. വിവിധ സാധനങ്ങൾ വാങ്ങാനും വിൽക്കാനും എത്തുന്ന കർഷകരുടെ തിരക്ക്. ഇതിനു ചുവടുപിടിച്ച് ഉത്സവ പ്രതീതി ഉണർത്തി വിവിധതരം കച്ചവടങ്ങൾ മറുഭാഗത്ത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ തിക്കും തിരക്കുമായി ‘ചന്ത ദിവസം’ കൂടാൻ നാട്ടുകാരെത്തുന്നു.
20 വർഷങ്ങൾക്ക് മുൻപുള്ള കല്ലറ ചന്തയുടെ കാഴ്ചയായിരുന്നു ഇത്. ഇപ്പോൾ ചന്തയ്ക്കു പഴയ പ്രതാപമില്ല. നിറം മങ്ങിയ ചന്തയെ പഴയതിനേക്കാൾ മികച്ച രീതിയിൽ പുനരുദ്ധരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഡി.കെ. മുരളി എം.എൽ.എയുടെ ശ്രമഫലമായി കിഫ്ബിയില്‍ നിന്നും 3.68 കോടി അടങ്കൽ തുകയും അനുവദിച്ചു.