പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പോലീസ് പിടിയില്‍. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കൊലപാതകം നടന്ന വീടിന് സമീപത്തെ കുറുമകോളനിയിലെ അര്ജ്ജുന് (24) തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ്. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവന്റെയും ഭാര്യ പത്മാവതിയുടെയും അയല്‍വാസിയാണ് അര്ജുന്. കൂടുതല്‍ കാര്യങ്ങള്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്ത സമ്മേളനം നടത്തി വ്യക്തമാക്കും.
