തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന് പിടിയില്‍. കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കേരള വാട്ടര്‍ അതോറിറ്റി നോര്‍ത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയറെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വാട്ടര്‍ അതോറിറ്റി പബ്ലിക് ഹെല്‍ത്ത് നോര്‍ത്ത് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോണ്‍ കോശിയാണു വെള്ളയമ്ബലത്തുള്ള പിഎച്ച് ഡിവിഷന് ഓഫീസില്‍ വെച്ച് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.
