പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ളാറ്റുകളുടെയും ഗൃഹപ്രവേശവും താക്കോൽ നൽകലും 16ന് വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ കാരോട്, ബീമാപള്ളി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ് കെട്ടിട സമുച്ചയങ്ങൾ പൂർത്തിയാക്കിയതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം 72, കൊല്ലം 53, ആലപ്പുഴ 68, എറണാകുളം 12, തൃശൂർ 50, മലപ്പുറം 21, കോഴിക്കോട് 14, കണ്ണൂർ 18 വീടുകളാണ് ഗൃഹപ്രവേശനത്തിന് തയ്യാറായത്. പുനർഗേഹം പദ്ധതിയിൽ 339 വീടുകളുടെ നിർമാണം പൂർത്തീകരിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിവിധ തീരദേശ ജില്ലകളിലായി 898 ഭവന സമുച്ചയങ്ങളുടെ നിർമാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.