ട്രാക്ക് വോളണ്ടിയേഴ്സ് സംഗമവും അപകട രക്ഷാ പരിശീലനവും കൊട്ടാരക്കര പുലമണിലെ കുന്നകര പെട്രോൾ പമ്പിനു സമീപമുള്ള ഹോട്ടൽ ഈറ്റ് ആൻഡ് ഡ്രിങ്ക് ഹാളിൽ വച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്നു. ട്രാക് പ്രസിഡന്റും ജോയിന്റ് ആർ ടി ഓ യുമായ ആർ. ശരത്ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് കൊട്ടാരക്കര സി ഐ ജോസഫ് ലിയോൻ ഉദ്ഘടനം ചെയ്തു. ട്രാക്കിന്റെ ചീഫ് അഡ്വൈസറും റിട്ടയേർഡ് ആർ. ടി. ഓ യുമായ തുളസിധരൻപിള്ള, മോട്ടോർവെഹിക്കിൾസ് ഇൻസ്പെക്ടർ ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി ഷിബുപാപ്പച്ചൻ, എക്സിക്യൂട്ടീവ് അംഗം മുകേഷ്, ബിനുമോൻ എന്നിവർ പ്രസംഗിച്ചു. ലോക പ്രഥമ ശുശ്രൂഷ ദിവസവുമായി ബന്ധപ്പെട്ട് ട്രാക്ക് സെക്രട്ടറിയും ഹോളിക്രോസ് എമർജൻസി വിഭാഗം തലവനുമായ ഡോക്ടർ ആതുരദാസ്, വോളണ്ടിയേഴ്സിന് പ്രഥമ ശുശ്രൂഷ പരിശീലനവും, ഹർഷ കുമാർ ശർമ അഡ്വഞ്ചർ ട്രെയിനിങ്ങുo നൽകുകയുണ്ടായി.
