കേരളത്തിലെ മുഴുവൻ സ്കൂളുകളെയും ഒരു പോലെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഗുണഫലം ലഭിക്കുക പാവപ്പെട്ട കുടുംബങ്ങൾക്കാണ്. അതിന് ഉതകുന്ന വിധത്തിൽ സ്കൂൾ പശ്ചാത്തല സൗകര്യങ്ങളും അക്കാഡമിക് നിലവാരവും ഉയർത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 92 പുതിയ സ്കൂൾ കെട്ടിടങ്ങളുടെയും 48 ഹയർ സെക്കൻഡറി ലാബുകളുടെയും മൂന്ന് ഹയർ സെക്കൻഡറി ലൈബ്രറികളുടെയും ഉദ്ഘാടനവും 107 പുതിയ സ്കൂളുകളുടെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
