തിരൂര്‍: വനിത കമീഷന് മുന്നിലെത്തുന്ന പരാതികളില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളാന്‍ ജില്ലകളില്‍ മാസംതോറും രണ്ട് അദാലത്ത് വീതം സംഘടിപ്പിക്കുമെന്ന് വനിത കമീഷന് അംഗം ഇ.എം. രാധ. തിരൂര്‍ ഇ.എം.എസ് സാംസ്കാരിക സമുച്ചയത്തില്‍ നടന്ന കമീഷന് മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രാരംഭ ഘട്ടമെന്ന നിലയില്‍ ഇത് നടപ്പാക്കും. നിലവില്‍ മാസത്തില്‍ ഒരുതവണ മാത്രമാണ് അദാലത്ത്. ഇത് കേസ് നടപടി വൈകിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് രണ്ട് അദാലത്ത് വീതം നടത്താന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു.
