ചെന്നൈ: കേരളത്തി നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ തമിഴ്നാട് സര്‍ക്കാര്‍ പരിശോധനകള്‍ കര്‍ശനമാക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകള്‍ക്കുമാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ നിന്നുള്ള നിപ വൈറസ് വാര്‍ത്തകള്‍ ദേശീയതലത്തില്‍ പോലും ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ അടിയന്തര പ്രതിരോധ നടപടികള്‍.
കോഴിക്കോട് നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുട്ടി ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്. കുട്ടിയുടെ മൂന്ന് സാമ്ബിളുകളും പോസിറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തും.