കൊട്ടാരക്കര പടിഞ്ഞാറേതെരുവിൽ കെ എസ് ആർ റ്റി സി ബസുകൾ കൂട്ടിയിടിച്ചു ഏകദേശം ഇരുപതോളം പേർക്ക് പരിക്ക് പറ്റിയത്. പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരക്ക് വന്ന ബസ് പടിഞ്ഞാറ് തെരുവിൽ നിർത്തി ആളിനെ ഇറക്കി കൊണ്ടിരിക്കുമ്പോൾ തൊട്ടുപുറകിൽ വന്ന കായംകുളം ഫാസ്റ്റ് പാസഞ്ചർ നിർത്തിയിട്ട് ബസിലിടിച്ച് കയറുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. പിറക് സീറ്റിലിരുന്ന യാത്രക്കാർക്ക് ഒടിവുകൾ സംഭവിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ഉടനെ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
