കൊച്ചി: പൊലീസിെന്റ എടാ, എടീ വിളികള്‍ പൊതുജനത്തോട് വേണ്ടെന്ന് ഹൈകോടതി. പൊലീസിന് മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ല. അവരോട് പ്രതികളോടെന്നപോലെ പെരുമാറരുത്. തെറ്റ് ചെയ്തവര്ക്കെതിരെപോലും നിയമപരമായ നടപടിയെടുക്കാന്‍ മാത്രമാണ് പൊലീസിന് അധികാരമുള്ളത്. പൊലീസിെന്റ മോശം പെരുമാറ്റം സഹിക്കേണ്ട ബാധ്യത പൊതുജനത്തിനില്ല. അതിനാല്‍, പൊലീസിെന്റ പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിെന്റ പേരില്‍ തന്നെയും മകളെയും തൃശൂര്‍ ചേര്‍പ്പ് പൊലീസ് അപമാനിച്ചെന്നാരോപിച്ച് വ്യാപാരിയായ അനില്‍ നല്കിയ ഹരജി പരിഗണിക്കെവയാണ് സിംഗിള്‍ ബെഞ്ചിെന്റ ഈ നിരീക്ഷണം. പൊതുജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.