ലഖ്നോ: ഉത്തര്‍പ്രദേശില്‍ ആശങ്ക ഉയര്‍ത്തി പകര്‍ച്ചപനി പടരുന്നു . തലസ്ഥാനമായ ലഖ്നോവിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 400 ഓളം പേരാണ് ചികിത്സയിലുള്ളത് . ഇതില്‍ 40 കുട്ടികളും ഉള്‍പ്പെടും. കടുത്ത പനി, ജലദോഷം, ശ്വാസതടസം എന്നീ ലക്ഷണങ്ങളോടെയാണ് രോഗികളില്‍ ഭൂരിഭാഗവും ആശുപത്രിയിലെത്തുന്നത്.
അതെ സമയം നേരത്തേ പകര്‍ച്ചപനിക്കൊപ്പം ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു . ഇത് സീസണല്‍ പകര്ച്ചപനിയാണെന്നും എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാല്‍ ആശുപത്രികളില്‍ പരിഭ്രാന്തി പടരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.