കോട്ടയം: ജില്ലയില്‍ 1,938 പേര്‍ക്കു കൂടി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. 1,924 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേര് കോവിഡ് ബാധിതരായിട്ടുണ്ട്. പുതുതായി 10,110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി 19.16 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 867 പുരുഷന്മാരും 795 സ്ത്രീകളും 276 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 323 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.