നെല്‍കൃഷിയില്‍ മാതൃകയായി വയനാട്ടിലെ നെന്മേനി പഞ്ചായത്ത്. ഗ്രാമഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തരിശു കിടന്ന പത്തേക്കര്‍ ഭൂമിയിലാണ് ഗ്രാമപ്പഞ്ചായത്തംഗങ്ങളും, ജീവനക്കാരുമടങ്ങുന്ന 58 അംഗ സംഘം കൃഷിയിറക്കുന്നത്.”നൂറ് മേനിയുടെ നെന്മേനി” എന്ന പേരില്‍ തരിശുനിലം കൃഷിയിടമാക്കുന്ന പദ്ധതിക്ക് ഭരണസമിതി ഈ വര്‍ഷം തുടക്കം കുറിച്ചിരുന്നു. പദ്ധതിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് മെമ്ബര്‍മാരും, ജീവനക്കാരും സ്വയം മാതൃകയായത്. നെന്മേനി കുത്തരി എന്ന പേരില്‍ പഞ്ചായത്ത് ഇത്തവണ ആരംഭിക്കുന്ന വ്യവസായ സംരഭത്തിലേക്ക് വിളവെടുക്കുന്ന നെല്ല് സംഭാവന ചെയ്യും. കര്‍ഷകരില്‍ നിന്നും കൂടിയ വിലക്ക് നെല്ല് വാങ്ങി ഗുണമേന്മയുള്ള അരി വിപണിയില്‍ ബ്രാന്‍ഡ് ചെയ്യുന്ന പദ്ധതിയാണ് നെന്മേനി കുത്തരി.
