തിരുവനന്തപുരം: കോവിഡ് വ്യാപനത്തോത് കൃത്യമായി കണ്ടെത്താന്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്താന്‍ തീരുമാനം. 80 ശതമാനത്തിനു മുകളില്‍ ആദ്യ ഡോസ് വാക്സിനേഷന് പൂര്‍ത്തിയായ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും രോഗലക്ഷണമുള്ള എല്ലാവരിലും ആര്.ടി.പി.സി.ആര്. പരിശോധന നടത്താനാണ് തീരുമാനം.
രണ്ട് ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കില്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കും. കൂടാതെ, രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരെയും ഒഴിവാക്കും. ലാബുകള്‍ സാംപിളുകളുടെ ഫലം എത്രയുംവേഗം അപ്ലോഡ് ചെയ്യണം. കൃത്യമായി ചെയ്യാത്ത ലാബുകള്‍ക്കെതിരേ നടപടിയെടുക്കും.
