കാസര്‍കോട്: തദ്ദേശപരിധിയിലെ പ്രതിവാര രോഗ- ജനസംഖ്യ അനുപാതം അനുസരിച്ച് ബേഡഡുക്ക, ബളാല്‍, കള്ളാര്‍ ഗ്രാമപഞ്ചായത്തുകളിലും രണ്ട് വാര്‍ഡുകളിലും സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയാണ് കര്‍ശന നിയന്ത്രണങ്ങള്‍. ആഗസ്റ്റ് 22 മുതല്‍ 28വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇന്ഫെക്ഷന്-ജനസംഖ്യാ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്) ഏഴിന് മുകളില്‍ വരുന്ന ജില്ലയിലെ മൂന്ന് തദ്ദേശസ്ഥാപനങ്ങളില്‍ മുഴുവനായും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ ഓരോ വാര്‍ഡുകളിലും സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
