കൊട്ടാരക്കര : ആർ. ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കേരളാ കോൺഗ്രസ് (ബി )ജില്ലാ കമ്മിറ്റി ഓഫീസ് കൂടുതൽ സൗകര്യപ്രദംമായി മിനർവാ റോഡിൽ ഉള്ള പുതിയ കെട്ടിടത്തിലേക്ക് ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നതാണ്. ചില പത്ര മാധ്യമങ്ങളിൽ പാർട്ടി ഓഫീസ് മാറുന്നത് സംബന്ധിച്ചു അടിസ്ഥാന രഹിതമായ വാർത്തകൾ ആണ് വന്നിട്ടുള്ളത്. ജില്ലാ കമ്മിറ്റി ഓഫീസ് ഒഴിച്ച് നിയോജക മണ്ഡലം, മണ്ഡലം കമ്മിറ്റി ഓഫീസുകൾ തുടർന്നും ട്രസ്റ്റ് കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കും. കുടുംബ സ്വത്തുക്കൾ സംബന്ധിച്ചു ഉള്ള തർക്കങ്ങളിൽ ഈ കെട്ടിടം ഉൾപ്പെടുന്നില്ല, വില്പത്ര പ്രകാരം കെട്ടിടം പാർട്ടി യുടെ പേരിൽ തന്നെ നിലനില്കും.മറിച്ചുള്ള പ്രചരണം വാസ്തവവിരുദ്ധം ആണ്. പാർട്ടി ചെയർ മാൻ ആയ കെ. ബി. ഗണേഷ് കുമാർ. എം. എൽ. എ. യുടെ ക്യാമ്പ് ഓഫീസ് കൂടി ആയിരിക്കും പുതിയ കെട്ടിട മെന്ന് പാർട്ടി നേതാക്കൾ ആയ ജില്ലാ പ്രസിഡന്റ് എ. ഷാജു, ജേക്കബ് വര്ഗീസ് വടക്കടത്, കെ. പ്രഭാകരൻ നായർ, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, നീലേശ്വരം ഗോപാലകൃഷ്ണൻ തുടങ്ങിയവർ അറിയിച്ചു.
