കൊട്ടാരക്കര : പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ബ്ലഡ് ഡൊണേഷന്റെ 1000 ഡൊണേഷൻ നോട് അനുബന്ധിച്ച് നടന്ന പ്രോഗ്രാം കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു പ്രോഗ്രാമിന്റെ ഉദ്ഘാടന കർമ്മം ബാബു സുൽഫിക്കർ നിർവഹിച്ചു. ആയിരം ഡോണേഷന്റെ കേക്ക് മുറിച്ചു സ്നേഹം പങ്കിട്ടു. CI T S ശിവപ്രകാശ് പ്രതീക്ഷയ്ക്കു വേണ്ടി മുഖ്യപ്രഭാഷണം നടത്തി. റിട്ടേർഡ് ജഡ്ജ് ജേക്കബ് സി ജോൺ, നെൽസൺ തോമസ്, റെജി തിരുവനന്തപുരം, പ്രതീക്ഷ ചീഫ് അഡ്മിൻ ഷിബു പാപ്പച്ചൻ, അഡ്മിൻ സഫറുള്ള, അമീർ കുന്നിക്കോട്, വിനോദ് JP, സൈമൺ കെ പി, ബിജു എന്നിവർ പങ്കെടുത്തു.

