തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ഓണ്‍ലൈനായി അവലോകന യോഗം ചേര്‍ന്നേക്കും.
ടിപിആര്‍ ശനിയാഴ്ച 86 ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 17.73% എത്തിയിരുന്നു. ഇന്നലെ 16.41 ആയി. എന്നാല്‍ പൂര്‍ണമായും അടച്ചുകൊണ്ടുള്ള ഒരു നിലപാട് സ്വീകരിക്കാന്‍ ഇടയില്ല. ടിപിആര്‍ കൂടുതലുള്ള ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിനുള്ള സാധ്യതകളാകും പരിഗണിക്കുക.
രാജ്യത്തു കോവിഡ് കേസുകളില്‍ നേരിയ കുറവുള്ളപ്പോഴാണു സംസ്ഥാനത്ത് ടിപിആര്‍ കൂടുന്നത്. സംസ്ഥാനത്താകെ 4,85,017 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 26,586 പേര് ആശുപത്രികളിലാണ്.