ന്യൂഡെൽഹി: അഫ്ഗാന് ഭരണം താലിബാന് പിടിച്ചെടുത്തതോടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഇന്നും കൂടുതല്‍ പേര് ഇന്ത്യയിലെത്തും. കാബൂളില്‍ നിന്ന് നേരിട്ടും താജികിസ്ഥാന്‍ വഴിയും സ്വദേശികളെ നാട്ടിലെത്തക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഫ്ഗാനില്‍ നിന്ന് 146 ഇന്ത്യക്കാര്‍ ഇന്നലെ ദോഹയിലേക്ക് പുറപ്പെട്ടിരുന്നു. ദോഹ വഴി 135 പേരെ ശനിയാഴ്ചയും എത്തിച്ചിരുന്നു.
അതേസമയം മൂന്ന് വിമാനങ്ങളിലായി 400 പേരെയാണ് അഫ്ഗാനില്‍ നിന്ന് ഇന്ത്യ ഞായറാഴ്ച തിരികെയെത്തിച്ചത്. ഇതില്‍ അന്‍പത് പേര് മലയാളികളാണ്. താലിബാന് അഫ്ഗാന് ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആരംഭിച്ചത്. അഫ്ഗാനില്‍ ഇനിയും കുടുങ്ങി്ക്കിടക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക് റൂട്ട്സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിട്ടുണ്ട്.